മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബിഗ് ബോസിന്റെ സീസണ് ഫോറില്‍ മത്സരാര്‍ത്ഥിയാവാന്‍ അവസരം ലഭിച്ചുവെങ്കിലും പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരം പാലാ സജി.
വരാനിരിക്കുന്ന സീസണിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാവുമെന്ന തരത്തിലുളള നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യങ്ങളില്‍ സജീവമാണ്.
also read: ഭാര്യയുടെ മരണം തളര്‍ത്തി, നാലാംനാള്‍ ഭര്‍ത്താവ് ജീവനൊടുക്കി
ഇക്കൂട്ടത്തില്‍ പാലാ സജിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് എത്തിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് പാലാ സജി വീഡിയോ പോസ്റ്റ് ചെയ്തത്.
പാലാ സജിയുടെ വാക്കുകള്‍:
‘ഈയിടെയായി ഞാന്‍ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ് ഫോറില്‍ മത്സരാര്‍ത്ഥിയാണെന്ന വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കിയിരുന്നു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് സീസണ് ഫോറില്‍ മത്സരാര്‍ത്ഥിയാവാന്‍ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയില്‍ നിന്ന് വിട്ട് മാറി നില്ക്കാന് സാധിക്കാത്തതിനാല്‍ അവസരം നിരസിച്ചു.’