തിരുവനന്തപുരം: ഭാര്യ മരിച്ചതോടെ മനോവിഷമത്തിലായ ഭര്‍ത്താവ് തൂങ്ങിമരിച്ചു. തിരുവനന്തപുരത്താണ് സംഭവം. മലയിന്‍കീഴ് ജംഗ്ഷന് സമീപം വര്‍ഷങ്ങളായി മുറുക്കാന്‍ കട നടത്തുന്ന കണ്ടല കുളപ്പള്ളി വിളാകത്ത് നന്ദനം വീട്ടില്‍ എസ് പ്രഭാകരന് നായര്‍(53) ആണ് ജീവനൊടുക്കിയത്.
ഇന്നലെ വൈകീട്ടോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ മരിച്ച് നാലാം നാളാണ് പ്രഭാകരന് നായര്‍ ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ മരിച്ചു. ഭാര്യ സി മഞ്ജുഷ (44) കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്.
also read; പുസ്തകോത്സവത്തിനിടെ പോക്കറ്റടി; പ്രമുഖ നടി അറസ്റ്റില്‍
നാളെയാണ് മഞ്ജുഷയുടെ സഞ്ചയനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പ്രഭാകരന് നായരും മഞ്ജുഷയും ചേര്‍ന്നാണ് കട നടത്തിയിരുന്നത്.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞതും അതിനിടെ അപ്രതീക്ഷിതമായി ഭാര്യ മരിച്ചതും പ്രഭാകരന് നായരെ മാനസികമായി തളര്‍ത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഇവര്‍ക്ക് മക്കളില്ല.