ചാരുംമൂട് : കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച 23കാരി ജെന്‍സിയുടെ റീല്‍ വീഡിയോ ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും തളര്‍ത്തുകയാണ്. ‘ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ…?’ ‘മതിലുകള്‍’ എന്ന സിനിമയില്‍ മതിലിനപ്പുറത്തു നിന്ന് കെപിഎസി ലളിതയുടെ ശബ്ദത്തില്‍ നാരായണി പറഞ്ഞ സംഭാഷണമായിരുന്നു ജെന്‍സി അവസാനമായി റീല്‍ ചെയ്തത്. ഇതിലെ വാക്കുകള്‍ അറംപറ്റിയത് പോലെയായി.
കഴിഞ്ഞ ദിവസമാണ് ചുനക്കര നാമ്പോലില്‍ ജെയിന് വില്ലയില്‍ ജെന്‍സി ആന്‍ ജോസ് മരിച്ചത്. എംസി റോഡില്‍ ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തിനു സമീപം ജെന്‍സി സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ജെന്‍സിയുടെ ബന്ധു ചുനക്കര തെക്ക് കൊപ്പാറ എജെ വില്ലയില്‍ അലന് ജെ.തോമസും (27) മരിച്ചു. മരണത്തിനു മുന്‍പ് സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കള്‍ക്ക് ഈ ഡയലോഗ് ഉള്‍പ്പെടുന്ന സ്വന്തം വിഡിയോ തയാറാക്കി അയച്ചത്.
മതിലുകളിലെ ബഷീറിന്റെയും (മമ്മൂട്ടി) നാരായണിയുടെയും പ്രശസ്തമായ സംഭാഷണമാണ് ജെന്‍സി ഇന്‍സ്റ്റഗ്രാം റീല്‍ ആയി ചെയ്തത്. അപകടമുണ്ടാകുന്നതിനു തലേന്നു വൈകിട്ടാണ് ജെന്‍സി ഈ വിഡിയോ തയാറാക്കി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.