തന്റെ പ്രിയപ്പെട്ടവരെയെല്ലാം മരണം തട്ടിയെടുത്തതോടെ തനിച്ചായ അമലിന്റെ ചിത്രം കേരളക്കരയെ വേദനയിലാഴ്ത്തുകയാണ്. ആരോടും ഒരക്ഷരം പോലും മിണ്ടാതെ കരയാതെ ആരുടെയും മുഖത്ത് പോലും നോക്കാതെ ഒരേ ഇരിപ്പ് ഇരിക്കുകയാണ് അമല്‍.
രണ്ടു സഹോദരങ്ങളെ നേരത്തെ നഷ്ടമായ അമലിന് ഈ മാസം 6ന് എംസി റോഡിലുണ്ടായ അപകടത്തിലാണ് തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഇതോടെ അമല്‍ അനാഥനായി. സഹോദരങ്ങളായ ഏബലും സിറിലും മുന്‍പേ തന്നെ വിടപറഞ്ഞിരുന്നുവെങ്കിലും ആ നഷ്ടം അമലിനെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.
also read: ‘ഇന്ന് അമ്മയുടെ ജന്മദിനം, ദുഃഖാചരണത്തിന് ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു’; സിദ്ധാര്‍ത്ഥ് ഭരതന്
സഹോദരനായ സിറില്‍ 2010ല്‍ രണ്ടാമത്തെ വയസ്സിലും ഏബല്‍ ഏഴാമത്തെ വയസ്സില്‍ 2019ലുമാണ് മരിച്ചത്. രോഗങ്ങളാണ് ഇരുവരുടെയും ജീവന് കവര്‍ന്നത്. സഹോദരങ്ങള്‍ മരിച്ച വിഷമം അറിയാതിരിക്കാന്‍ അത്രമേല്‍ സ്നേഹം നല്‍കിയായിരുന്നു മാതാപിതാക്കള്‍ അമലിനെ വളര്‍ത്തിയത്.
അമലിന്റെ മാതാപിതാക്കള്‍ കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജുവും (43), ഭാര്യ വിബിയും അമലിനെ വീട്ടിലാക്കി ബന്ധുവിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി ഇരവിപേരൂരിലേക്കു പോകവെയാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശേരി ഭാഗത്തു നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ചാണ് ഇരുവരും മരിച്ചത്.
അച്ഛന്റെയും അമ്മയുടെയും മൃതദേഹത്തിനരികില്‍ നിര്‍വികാരനായാണ് അമല്‍ ഇരുന്നത് . ഇത് കണ്ടനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ സമീപത്ത് ഇരുന്ന് പറയുന്നുണ്ട്. മാതാപിതാക്കളെ ഓരോ അണുവിലും സ്നേഹിച്ച മകന്, ‘അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ് ; അത് എങ്ങനെ സഹിക്കുമെന്നും കൂട്ടത്തില്‍ നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നു.