മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തീരാനഷ്ടമാണ് മലയാള സിനിമയ്ക്ക് സംഭവിച്ചത്. തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് പറയുന്നു.
കെപിഎസി ലളിതയുടെ ജന്മദിനത്തില് സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘ജിന്നി’ന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ കെപിഎസി ലളിതയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
also read: യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി, സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. അതിനാല്‍ ഈ ശുഭദിനത്തില്‍ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്’.- സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിന്ന്’. രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി, കെ മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ചിത്രത്തില്‍ സൗബിന് ഷാഹിറാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.