വര്‍ക്കല: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. വീട്ടില്‍ തീ പടര്‍ന്നത് വീടിന്റെ അകത്ത് നിന്നാണെന്നാണ് സംശയിക്കുന്നത്. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയര്‍ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നിഗമനം.
അകത്തു നിന്ന് കാര്‍ പോര്‍ച്ചിലെ ബൈക്കുകളിലേക്ക് തീ പടര്‍ന്നത് ആകാനാണ് സാധ്യത. വീടിന്റെ ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയില്‍ ആണ്. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച് വീട്ടുടമസ്ഥന് ബേബിേ എന്ന പ്രതാപന്(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന് അഹില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ് കുഞ്ഞ് എന്നിവര്‍ മരിച്ചത്.
also read: കുടുംബ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം; വെടിയേറ്റ മാതൃസഹോദരനും മരിച്ചു
അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്റൂമില്‍ ആയിരുന്നു. ഇളയമകന് അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയില്‍ ആണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയില്‍ ആണെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തീപടര്‍ന്ന് പുകയാല്‍ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവര്‍ പറയുന്നുണ്ടായിരുന്നു. തീപടര്‍ന്നിരുന്ന വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിന്റെ വായയില്‍ നിറയെ കറുത്ത പുകയായിരുന്നു. മുകള്‍ നിലയിലെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ച നിലയില്‍ ആണ്.