കുറവിലങ്ങാട്: കോട്ടയം ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ 3 വാഹന അപകടങ്ങളില്‍ 6 പേര്‍ക്കു പരുക്ക്. എംസി റോഡില്‍ മോനിപ്പള്ളി മുക്കട ഭാഗം, വെമ്പള്ളി എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങള്‍ സംഭവിച്ചത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.
പുലര്‍ച്ചെ 6.15ന് കുര്യം ഭാഗത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു 2 പേര്‍ക്കു പരുക്കേറ്റു. തമിഴ്നാട് സ്വദേശികളായ 2 പേര്, പുതുപ്പള്ളി സ്വദേശി മനു.കെ.ജോണ്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു കുറവിലങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന മനു സഞ്ചരിച്ച ബൈക്കും എതിര് ദിശയില്‍ നിന്നും എത്തിയ സ്കൂട്ടറും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ 2 വാഹനങ്ങളിലെയും യാത്രക്കാര്‍ റോഡില്‍ തെറിച്ചു വീണു. ഹൈവേ പട്രോളിങ് പൊലീസ് സംഘമാണ് പരുക്കേറ്റവരെ ആംബുലന്‍സ് വിളിച്ചു വരുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. വൈകിട്ട് മൂന്നിന് മോനിപ്പള്ളി മുക്കട പുല്ലാന്താനി ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികത്ത് മരത്തില്‍ ഇടിച്ചു മറിഞ്ഞ് പേര്‍ക്കു 3പരുക്കേറ്റു.
കൊല്ലം ആര്യങ്കാവ് പാലയ്ക്കല്‍ ജയകുമാരി (54), പുനലൂര്‍ മഞ്ചേഷ്ഭവനം ഉഷാകുമാരി (62), ആര്യങ്കാവ് പാലയ്ക്കല്‍ വിജയകുമാര്‍ (62) എന്നിവര്‍ക്കാണു പരുക്ക്. മൂവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഗുരുവായൂര്‍ ദര്‍ശനത്തിനു ശേഷം കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍.
മോനിപ്പള്ളി മുക്കട ജംക്ഷനും ചീങ്കല്ലേല്‍ ജംക്ഷനും ഇടയില്‍ പുല്ലാന്താനി ഭാഗത്തു എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തില്‍ ഇടിച്ചു. തുടര്‍ന്ന് വാഹനം കരണം മറിയുകയായിരുന്നു. 4 യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.