കൊച്ചി: മധ്യവയസ്കന് സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. എറണാകുളം കാഞ്ഞൂരിലാണ് നടുക്കുന്ന സംഭവം. കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.
കാഞ്ഞൂര്‍ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോറിക്ഷയിലാണ് ഷാജി എത്തിയത്. തുടര്‍ന്ന് കുപ്പിയില്‍ കരുതിയ മണ്ണെണ്ണയൊഴിച്ച് വീട്ടുമുറ്റത്തുവെച്ച് ഷാജി തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷാജി മരണമടഞ്ഞു.
also read: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, അപകടം പതിവായ സ്ഥലമെന്ന് നാട്ടുകാര്‍
ഇതിനിടെ വീട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. അന്വേഷണം നടത്തും.