മലപ്പുറം: അവിവാഹിതയായ മധ്യവയസ്കയെ വെട്ടി പരിക്കേല്പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ശാന്തയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അഷ്റഫ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായ ശാന്തയെയും അഷ്റഫിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പത്തിയഞ്ചുകാരനായ അഷറഫും നാല്പ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.