തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ലോറിക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം നടന്നത്. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അച്ചു സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
also read: ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയില്ല, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മനംനൊന്ത് യുവാവ് ജീവനൊടുക്കി
കഴക്കൂട്ടം സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ് അച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാന്‍ കാരണമായത്.
സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി തീ അണച്ചെങ്കിലും ലോറിയുടെ മുന്‍ഭാഗവും, ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.