കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നുു. ആത്മഹത്യ ചെയ്തതെന്നാണു നിഗമനം.
കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസില്‍ ട്രെയിനിങ് വിദ്യാര്‍ഥിനിയുമായിരുന്നു രേഷ്മ.
ശനിയാഴ്ച വൈകിട്ടാണു സംഭവം. ഫ്ലാറ്റിന്റെ 13-ാം നിലയില്‍ നിന്നാണ് രേഷ്മ താഴെ വീണത്. രണ്ടാം നിലയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.