പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. ഇതില്‍ മൂന്നുപേര്‍ മരിച്ചു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കള്‍ പാറു, അശ്വനന്ദ എന്നിവരാണ് പുഴയില്‍ ചാടിയത്.
ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അജിത് കുമാര്‍, ബിജി, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാര്‍.
ഈ കേസിലെ വിചാരണ പുരോഗമിക്കിവെയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.