തിരുവനന്തപുരം: ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ന്യൂനമര്‍ദ്ദം ഭീഷണിയായേക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന് കടലിലുമാണ് പുതിയ ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പിന്നീട് ഇത് ശക്തിപ്രാപിക്കുകയും ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങകും.
also read: ആശ്വസിക്കാം, സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഇന്നത്തെ വില ഇങ്ങനെ
ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 2,3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.