മുട്ടില്‍: ഏഴുവയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഒരു നാട. തലവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ കുട്ടി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പരിയാരം ചേലാമല്‍ സലീമിന്റെ മകന് ഇബ്രാഹിം ബാദുഷയുടെ മരണമാണ് ഉറ്റവരെയും നാട്ടുകാരെയും വേദനയിലാഴ്ത്തിയത്.
നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ബാദുഷ. രണ്ടു ദിവസം മുമ്പ് സ്കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബാദുഷയ്ക്ക് തലവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് തളര്‍ന്നുവീണ ബാദുഷ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അത്യാസന്നനിലയില്‍ വെന്റിലേറ്ററിലായിരുന്ന ബാദുഷ വ്യാഴാഴ്ച രാത്രിയാണ് നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകള്‍ക്കിടെ മരണത്തിന് കീഴടങ്ങിയത്. പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു 16കാരന്. പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മികവു കാട്ടിയിരുന്ന ബാദുഷ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ പ്രിയങ്കരനായിരുന്നു.
മദ്റസാപരിപാടികളിലൊക്കെ സജീവമായി പങ്കെടുത്തിരുന്ന ബാദുഷ എന്തു കാര്യത്തിനും ഊര്‍ജസ്വലനായി മുന്നിലുണ്ടായിരുന്നുവെന്ന് അധ്യാപകര്‍ പറഞ്ഞു. മികച്ച ഗായകനുമായിരുന്നു. ബാദുഷായുടെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുാകാര്ക്കും മോചിതരാവാന്‍ കഴിഞ്ഞിട്ടില്ല.