നെയ്യാറ്റിന്‍കര: കടലില്‍ തിരയില്‍ അകപ്പെട്ട രണ്ട് യുവതികളെ അതിസാഹസികമായി രക്ഷപ്പെടുത്തി ലൈഫ് ഗാര്‍ഡുകള്‍. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ പൊഴിക്കര കടല്‍ത്തീരത്താണ് സംഭവം. ഡല്‍ഹി സ്വദേശികളായ യുവതികളാണ് തിരയില്‍ അകപ്പെട്ടത്.
വിനോദ സഞ്ചാര യാത്രയുടെ ഭാഗമായി പൊഴിക്കരയില്‍ എത്തിയ ഡല്‍ഹി സ്വദേശികളായ ഹര്‍ഷ (20), ലക്ഷ്മി (24) എന്നിവരാണ് തിരിയിലകപ്പെട്ടത്. ലൈഫ് ഗാര്‍ഡുകളായ വര്‍ഗീസും സുരേന്ദ്രനും ചേര്‍ന്ന് കടലില്‍ ചാടി ഇരുവരെയും രക്ഷിക്കുകയായിരുന്നു.
also read: സത്യസന്ധരെ പരാജയപ്പെടുത്തി വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല; തോൽവി അംഗീകരിക്കാതെ കമൽഹാസൻ
പൂവാര്‍ ആറിലൂടെയുള്ള ബോട്ട് സവാരിക്കു ശേഷം പൊഴിക്കര ഗോള്‍ഡന്‍ ബീച്ചില്‍ ഉല്ലസിക്കവേ അപ്രതീക്ഷിതമായി ഇരുവരെയും തിര വലിച്ചെടുത്തു. പെണ്‍കുട്ടികളില്‍ ഒരാളെ ഒരുവേള കടലില്‍ കാണാതായി. കരയില്‍ നിന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍ അതിസാഹസികമായി നീന്തി ചെന്നാണു ഇവരെ കരയിലെത്തിച്ചത്.