തിരുവനന്തപുരം: വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനേയും വിരിയാറായ മുപ്പത് മുട്ടകളും കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. മുട്ടകള്‍ സഹിതം മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
നേമത്തിന് സമീപം കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പകലൂര്‍ വാര്‍ഡ് അംഗം സുരേഷ് കുമാറിന്റെ വീടിന് മുന്നിലെ വാഴത്തോട്ടത്തിലാണ് മൂര്‍ഖനെ മുട്ടകള്‍ സഹിതം കണ്ടെത്തിയത്.
also read: കാര്‍ ലോറിയിലിടിച്ച് രണ്ട് മരണം, അപകടം ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങി വരുന്ന വഴി
പാമ്പിനേയും മുട്ടകലേയും പുലിപ്പുറക്കോണത്ത് റോഡിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തില്‍ പണിയെടുത്തിരുന്നവരാണ് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസവും ഇവര്‍ മൂര്‍ഖനെ കണ്ടിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ മൂര്‍ഖന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അടുത്തുള്ള വനം വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ പാരൂര്‍ക്കുഴി സുധീഷിനെ വിവരം അറിയിച്ചു. അദ്ദേഹം വനം വകുപ്പുമായി ബന്ധപ്പെട്ട ശേഷം മൂര്‍ഖനെ പിടികൂടി. തുടര്‍ന്ന് മുട്ടകള്‍ മാളത്തില്‍ നിന്ന് എടുത്തുമാറ്റി. ഉച്ചയോടെ ഇവ രണ്ടും സുരക്ഷിതമായി വനം വകുപ്പിന് കൈമാറുകയായിരുന്നു.