മലപ്പുറം: അയല്‍വാസികളായ യുവതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. ഇരുവരും ഗര്‍ഭിണികളായിരുന്നു. വലിയങ്ങാടി കൈനോട് സ്വദേശികളായ ഷക്കീലയും (38) മുബീനയുമാണ് (34) മരിച്ചത്.
പരേതരായ കൈനോട് മങ്കരത്തൊടി അലവിയുടെയും മറിയുമ്മയുടെയും മകളും കോട്ടക്കല്‍ സൂഫി ബസാര്‍ പുതുക്കുടി അബ്ദുസ്സമദിന്റെ ഭാര്യയുമാണ് ഷക്കീല. കൈനോട് ചാത്തന്‍ചിറ മുഹമ്മദലിയുടെയും സുഹ്റാബിയുടെയും മകളും പുഴക്കാട്ടിരി പാതിരമണ്ണ തൊട്ടിയില്‍ ജാഫറലിയുടെ ഭാര്യയുമാണ് മുബീന.
ഗര്ണികളായ ഇരുവരും ശനിയാഴ്ച പുലര്‍ച്ചയും രാത്രിയുമായി മരിച്ചത്. ഷക്കീല ആറുമാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. ആണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷമാണ് മുബീന മരിച്ചത്. ഇരുവരുടെയും മരണവാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് നാട്.