തിരുവനന്തപുരം: കുഞ്ഞിനേക്കാള്‍ അമ്മ വെളുത്തുവെന്ന് നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞ് വെച്ച് നാട്ടുകാര്‍. കുഞ്ഞിനെ സ്ത്രീ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഒടുവില്‍ തന്റെ കുഞ്ഞാണെന്ന് ഇതെന്ന് തെളിയിക്കാന്‍ യുവതിക്ക് കുഞ്ഞിന്റെ ജനിച്ച രേഖ കാണിക്കേണ്ടി വന്നു.
തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം നടന്നത്. ആന്ധ്ര സ്വദേശിനിയായ സുജാത എന്ന സ്ത്രീയെയാണ് നാട്ടുകാര്‍ തടഞ്ഞ് വെച്ചത്. കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാണെന്നായിരുന്നു അമ്മയുടെ ആരോപണം.
also read: ഒരു കാല് വെട്ടിമാറ്റിയ നിലയില്‍, തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല. തടഞ്ഞു വെച്ചവര്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ സുജാത സ്റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു.
കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. സ്വന്തം മകളാണെന്ന് തെളിയിക്കാന്‍ മകള്‍ ജനിച്ച രേഖയും ഫോട്ടോകളുമായി കരിയപ്പ സ്റ്റേഷനിലെത്തി. ഇത് കണ്ടതോടെയാണ് ഇവരെ വിട്ടയച്ചത്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നുണ്ടോ എന്നാണ് സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നാട്ടുകാരോടും പൊലീസുകാരോടും സുജാത ചോദിച്ചത്.
‘ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാവുമോ. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ,’ സുജാത പൊലീസിനോട് ചോദിച്ചു. സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണെന്നും സുജാതയ്ക്ക് പറയേണ്ടി വന്നു.