പാലക്കാട്: മലയില്‍ കയറി കുടുങ്ങിയ ബാബുവിന്റെ സാഹസികതയ്ക്ക് പിന്നാലെ ഇടുക്കി ജില്ലയില്‍ അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു. വെളളിയാഴ്ച മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനുമതിയില്ലാതെ നടത്തുന്ന എല്ലാ ട്രക്കിംഗുകളും അനധികൃതമായി കണക്കാക്കി ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കും.
വെളളിയാഴ്ച മുതലാണ് അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ സംരക്ഷിത വനമേഖലകളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ ട്രക്കിംഗ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
also read: കടക്കെണിയില്‍; കിലോ 45 രൂപയ്ക്ക് ബസ്സുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങി ടൂറിസ്റ്റ് ബസ്സുടമ
ഇടുക്കി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെ അപകടകരമായ വിധത്തിലുളള ഓഫ് റോഡ് ട്രക്കിംഗ്,ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ ദുരന്തനിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.