കൊച്ചി: കോവിഡില്‍ പ്രതിസന്ധിയില്‍ സര്‍വ്വീസ് കുറഞ്ഞ് ജീവിതം പ്രതിസന്ധിയിലായതോടെ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്ക്കാനിട്ടിരിക്കുകയാണ് ബസ്സുടമ. കൊച്ചി റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണാണ് തന്റെ ബസ്സുകള്‍ തൂക്കിവില്ക്കാനിട്ടത്.
ഒരു ബസിന് കിലോ 45 രൂപയ്ക്കാണ് ബസ് വില്‍ക്കാനിട്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചതോടെ സര്‍വ്വീസുകള്‍ കുറഞ്ഞതും മാറി മാറി വരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ഉപജീവനമാര്‍ഗം മുട്ടിച്ചതോടെ കടക്കെണിയിലായെന്നും ജീവിക്കാന്‍ ഇനി മറ്റു മാര്‍ഗമില്ലാത്തതുകൊണ്ടാണ് ബസ്സുകള്‍ വില്‍ക്കുന്നതെന്നും റോയ്സണ്‍ പറയുന്നു.
also read: 62കാരിയുടെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍, മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം
വായ്പാ കുടിശിക താങ്ങാനാകാതെ ഇതിനോടകം തന്നെ 20 ബസുകളില്‍ പത്തെണ്ണം റോയ്സണ്‍ വിറ്റുകഴിഞ്ഞു. വായ്പ തിരിച്ചടവിനായി കിലോയ്ക്ക് 45 രൂപ വച്ചാണ് വില്‍പ്പന. രണ്ട് വര്‍ഷമായി പല ടൂറിസ്റ്റ് ബസ് ഉടമകളുടെയും അവസ്ഥ ഇതുതന്നെയാണ്. കേ
കോവിഡ് നിയന്ത്രണങ്ങള്‍ ബസ് സര്‍വീസ് പ്രതിസന്ധിയിലാക്കി. തിരിച്ചടവു മുടങ്ങിയതിനാല്‍ ബാങ്കും മറ്റും ജപ്തി ചെയ്തു ബസുകള്‍ പിടിച്ചുകൊണ്ടുപോയ സംഭവങ്ങളുമുണ്ട്. ടൂറിസത്തിന്റെ സീസണുകളില്‍ പോലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ട്രിപ്പുകള്‍ ലഭിക്കുന്നില്ല. ഇന്ധന വിലയിലെ വര്‍ധനവും പ്രതിസന്ധിക്ക് കാരണമാവുന്നു.