കൊല്ലം: പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം. കൊല്ലം കുളത്തൂപ്പുഴ കല്ലാറിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സ്വദേശിയായ യഹിയകുട്ടി, ചിതറ സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ചിതറ സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു.
രാവിലെ വീട്ടില്‍നിന്നു കോളേജിലേക്ക് പോയി, വിദ്യാര്‍ത്ഥിയെ കാണാതായിട്ട് മൂന്നുമാസം
പരിക്കേറ്റവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ കല്ലാർ ബോംബേക്കാരുടെ തോട്ടത്തിലായിരുന്നു അപകടം നടന്നത്. തോട്ടത്തിൽ റബ്ബർ മരങ്ങൾ മുറിക്കുന്നുണ്ടായിരുന്നു.
അവിടേയ്ക്ക് ആവശ്യമായ വാഹനങ്ങൾക്കുള്ള ഡീസലുമായി വന്ന പിക്ക് അപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. ഒരു സൈറ്റിൽ നിന്ന് മറ്റൊരു സൈറ്റിലേക്ക് പോകുമ്പോൾ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.