കൊച്ചി; 35 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കടയുടമയും സഹോദരനും അറസ്റ്റില്‍. അറസ്റ്റില്‍. എറണാകുളത്ത് വടക്കന്‍ പറവൂരിലാണ് സംഭവമുണ്ടായത്. വാണിയക്കാട് കണ്ടന്തറ സുതന്റെ മകന് കെ എസ് മനോജാ(മനു 41) ണ് മരിച്ചത്.
സംഭവത്തില്‍ വാണിയക്കാട് പനച്ചിക്കല്‍ സാജു (48), സഹോദരന് സജന് (52) എന്നിവരാണ് അറസ്റ്റിലായത്. സിഗരറ്റ് വാങ്ങിയ പണത്തിന്റെ പേരിലായിരുന്നു തര്‍ക്കം. വാണിയക്കാട് വെയര്‍ഹൗസിങ് ഗോഡൗണിനുസമീപമാണ് സജന് കട നടത്തുന്നത്.
സിഗരറ്റ് വാങ്ങാനായി മനോജ് കടയിലെത്തി 50 രൂപ കൊടുത്തു. നേരത്തേ സിഗരറ്റ് വാങ്ങിയതിന് മനോജ് 35 രൂപ നല്‍കാനുണ്ടെന്ന് സജന് പറഞ്ഞു. അതിനിടെയാണ് സഹോദരന് സാജു കടയിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ മനോജിനെ കടയില്‍നിന്ന് വലിച്ചു പുറത്തിടുകയും ചവിട്ടുകയും ചെയ്തു.
സംഭവത്തിന് ശേഷം ആശുപത്രിയില്‍ പോകാതെ മനോജ് വീട്ടിലേക്കാണ് പോയത്. ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച അസ്വസ്ഥത വര്‍ധിച്ചതോടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോകുന്നവഴിയാണ് മനോജ് വീട്ടുകാരോട് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു.