പാലക്കാട്: മലമുകളില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ കഴിഞ്ഞ ദിവസം ആര്‍മി ഉദ്യോഗസ്ഥര്‍ ര്കഷപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. കേരളം കണ്ട വലിയൊരു രക്ഷാദൗത്യമായിരുന്നു ഇത്. കല്ലില്‍ ചവിട്ടി കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ പറയുന്നു.
ആശുപത്രിയില്‍ കഴിയുന്ന ബാബുവിനെ ഉമ്മയും സഹോദരനും കാണാനെത്തി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി മടങ്ങി. ഇതോടെ താന്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഇന്ന് തീരുമാനിക്കും.
ഐസിയുവില്‍ നിന്ന് ഇന്ന് വാര്‍ഡിലേക്ക് മാറ്റും. പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. കാല് മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം.