ആലപ്പുഴ: പിഞ്ചു കുഞ്ഞിനെ റെയില്‍വേ പാളത്തില്‍ കൊണ്ടിരുത്തി അമ്മ, കാഴ്ച കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ആലപ്പുഴ ജില്ലയിലാണ് സംഭവം. റെയില്‍വേ പാളത്തില്‍ കണ്ട കുഞ്ഞിനെ യാത്രക്കാരും റെയില്‍വേ സംരക്ഷണ സേനയും ഓടിയെത്തിയാണ് രക്ഷിച്ചത്.
വൈകുന്നേരം നാലുമണിയോടെ യാണ് ഒരു വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ റെയില്‍വേ പാളത്തില്‍ അമ്മ കൊണ്ടിരുത്തിയത്. കായംകുളം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിന്‍ കടന്ന് പോകാത്ത നേരമായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
also read: ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും, കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍?, അവലോകന യോഗം ഇന്ന്
ശബരി എക്സ്പ്രസില്‍ വന്നിറങ്ങിയ യുവതിയാണ് കുഞ്ഞിനെ പാളത്തില്‍ വച്ച് മാറി നിന്നത്. ഇത് കണ്ട യാത്രക്കാരും റെയില്‍വേ സംരക്ഷണ സേനയും ഓടിയെത്തി കുഞ്ഞിനെ എടുത്ത് മാറ്റുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു.
എവിടേക്ക് പോകാനാണെന്നോ എന്തിനാണ് കേരളത്തിലെത്തിയതെന്നോയുള്ള ചോദ്യങ്ങള്‍ക്ക് യുവതി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 500 രൂപയും ഒടിഞ്ഞ എടിഎം കാര്‍ഡും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയെയും കുഞ്ഞിനെയും സര്‍ക്കാരിന്റെ സ്നേഹിതാ കേന്ദ്രത്തിലേക്ക് മാറ്റി. തെലങ്കാന സ്വദേശിയാണ് യുവതിയെന്ന് പോലീസ് പറയുന്നു.