കുഴിത്തുറ: പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. വര്‍ക്കലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുഴിത്തുറയ്ക്കു സമീപം കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
രണ്ടുവയസ്സുള്ള മകള്‍ പ്രേയയും ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. രണ്ടു പെണ്‍കുട്ടികളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം.
also read: ആദ്യരാത്രി കഴിഞ്ഞ് വധുവിന്റെ സ്വര്‍ണ്ണാഭരണങ്ങളും പണവുമായി മുങ്ങി, നവവരന് അറസ്റ്റില്‍
വര്‍ക്കലയിലെ ഒരു സ്ഥാപനത്തില്‍ ജോലിനോക്കുകയാണ് ജപഷൈന്‍. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടത്.
മാര്‍ത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശന് തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുേമാര്‍ട്ടത്തിനായി കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.