കോട്ടയം: പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചു തുടങ്ങി. എ്ന്നാല്‍ കൈകാലുകളിലെ പേശികളുടെ ശേഷി പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ല. തട്ടി വിളിക്കുമ്പോള്‍ തലയനക്കുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ക്രമമാകുന്നതിന്റെ സൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
also read: ആദ്യരാത്രി കഴിഞ്ഞ് വധുവിന്റെ സ്വര്‍ണ്ണാഭരണങ്ങളും പണവുമായി മുങ്ങി, നവവരന് അറസ്റ്റില്‍
ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററി തുടരുകയാണ് സുരേഷ്. ഒരു ദിവസം കൂടി വെന്റിലേറ്റര്‍ സഹായം നല്‍കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വെന്റിലേറ്റര്‍ പൂര്‍ണമായും നീക്കി ആരോഗ്യനില വിലയിരുത്തിയാലേ അപകടാവസ്ഥ പൂര്‍ണമായും തരണം ചെയ്തുവെന്ന് പറയാന്‍ കഴിയൂ.
കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു.