തിരുവനന്തപുരം: കേരളത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാംതരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് പടരുന്നതെന്നും സാമ്പിള്‍ പരിശോധനകളില്‍ 94 ശതമാനവും ഒമൈക്രോണ്‍ കേസുകളാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആറുശതമാനം മാത്രമാണ് ഡെല്‍റ്റ കേസുകള്‍. വിദേശത്ത് നിന്ന് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരില്‍ കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ കേസുകളാണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു.
also read: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം യുവാക്കള്‍, ഒരാള്‍ കസ്റ്റഡിയില്‍
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സംസ്ഥാനതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഐസിയു ഉപയോഗത്തില്‍ രണ്ടുശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ 40.5 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളൂ. ഇത് കോവിഡും മറ്റു അസുഖങ്ങളും ബാധിച്ച് ഐസിയുവില#് കഴിയുന്നവരുടെ കണക്കാണ്. വെന്റിലേറ്റര്‍ ഉപയോഗം 13.5 ശതമാനം മാത്രമാണെന്നും മന്ത്രി അറിയിച്ചു.