കൊല്ലം: പാഴ്സൽ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായത് ഉൾപ്പടെ ജില്ലയിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ടുപേർ കൊല്ലപ്പെട്ടു. കൊല്ലം ശക്തികുളങ്ങരയിൽ പാഴ്സൽ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവർ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്.
സ്വകാര്യ ബസിലുണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഏറെയും വിദ്യാർഥികളാണ്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ വാനിന്റെ ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പാഞ്ഞുവന്ന വാനിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; ശക്തികുളങ്ങരയിൽ ഒരു മരണം
തെന്മല ഇടപ്പാളയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കഴുതുരുട്ടി സ്വദേശി സദാശിവൻ ആണ് മരിച്ചത്.