തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജനുവരി 20-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ വിഎസിന്റെ മകൻ അരുൺ കുമാറിനും ഭാര്യ വസുമതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.