രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ടിലാണ് മികച്ച മുഖ്യമന്ത്രിയായി നവീൻ പട്നായിക് എത്തിയത്. 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണനേതൃത്വത്തെ പിന്തുണച്ചത്.
പട്ടികയിൽ രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ പിന്തുണച്ച് എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ 67.5 ശതമാനം പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേരും കേരള മുഖ്യമന്ത്രി പിണറായി വിജയനെ 61.1 ശതമാനം പേരും തുണയ്ക്കുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശർമ 56.6 ശതമാനം ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 51.4 ശതമാനം പിന്തുണയും ലഭിച്ചു. കഴിഞ്ഞ വർഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ ജനുവരി 2021 ൽ സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായി നവീൻ പട്നായിക് തന്നെയായിരുന്നു. വർഷത്തിൽ രണ്ട് തവണ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ സർവേ സംഘടിപ്പിക്കാറുണ്ട്.