മലപ്പുറം: ബംഗാളില്‍ നിന്നും പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവ് മലപ്പുറത്ത് പിടിയില്‍. വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ജില്ലാ ചൈല്‍ഡ്ലൈനും വാഴക്കാട് പൊലീസും ചേര്‍ന്നാണ് കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിയായ ബംഗാള്‍ സ്വദേശിയായ യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി വാഴക്കാട് പോലീസ് കേസെടുത്തു. പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയാണ്. നാഷനല്‍ ചൈല്‍ഡ് റൈറ്റ്സ് കമ്മിഷന്റെ അറിയിപ്പു ലഭിച്ച് മൂന്നു മണിക്കൂറിനുള്ളിലാണ് പോലീസും ചൈല്‍ഡ് ലൈനും പെണ്‍കുട്ടിയുടെ താമസസ്ഥലം കണ്ടെത്തിയത്.
also read: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, നാലു പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനെ വാഴക്കാട് പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ ഇയാള്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്.
ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് പി.ഷാജേഷ് ഭാസ്കറിനു മുന്പില് ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും ചൈല്‍ഡ്ലൈനിന്റെ നേതൃത്വത്തില്‍ സംരക്ഷണകേന്ദ്രത്തിലാക്കി. പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ബംഗാള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു.