കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ പൊറ്റമല്‍ കുതിരവട്ടം റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. എടക്കാട് സ്വദേശി സുമേഷ്, വെള്ളി പറമ്പ് സ്വദേശികളായ അബിത് ,നിഖില്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മതിലും കാറും പൂര്‍ണമായും തകര്‍ന്നു.