കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശ മാവുപയോഗിച്ച് ദോശ ഉണ്ടാക്കുന്നതിനിടെ സീരിയല്‍ നടിക്ക് ലഭിച്ചത് സ്വര്‍ണ്ണ മൂക്കുത്തി. സീരിയല്‍ നടി സൂര്യതാര്യയ്ക്കാണ് ദോശയ്ക്കുള്ളില്‍ നിന്നും സ്വര്‍ണ്ണ മുക്കുത്തി ലഭിച്ചത്. കൊച്ചിയിലാണ് നടി താമസിക്കുന്നത്.
കൊച്ചി ഏരൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. തിങ്കളാഴ്ച രാത്രിയില്‍ വാങ്ങിയ ദോശമാവ് ഉപയോഗിച്ച് ചൊവ്വാഴ്ചയാണ് നടി ദോശയുണ്ടാക്കിയത്. ദോശ ചുട്ടതിന് ശേഷം കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടെത്തിയത്.
അറിയപ്പെട്ട കമ്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോള്‍ മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ മൂക്കുത്തി തിളങ്ങുന്നതു കണ്ടു. ഉരച്ച് നോക്കിയപ്പോള്‍ സ്വര്‍ണം തന്നെയാണെന്ന് ബോധ്യപ്പെട്ടു.
മാവ് പായ്ക്കു ചെയ്തപ്പോള്‍ മൂക്കുത്തി അബദ്ധത്തില്‍ ഊരി വീണതാകുമെന്നാണ് കരുതുന്നത്. സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്.