ആലപ്പുഴ; കയര്‍ ഫാക്ടറി തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. മണ്ണഞ്ചേരി വടക്കനാര്യാട് കിഴക്കേ വെളിയില്‍ കുട്ടപ്പ (56) നെ തേടിയാണ് ഭാഗ്യദേവതയെത്തിയത്. സര്‍ക്കാര്‍ ലോട്ടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.
വര്‍ഷങ്ങളായി ടിക്കറ്റ് എടുക്കുന്നയാളാണ് കുട്ടപ്പന്. ഇത്തവണ മൂന്ന് സ്ഥലത്ത് നിന്ന് 12 കാരുണ്യ ടിക്കറ്റുകളാണ് കുട്ടപ്പന് എടുത്തത്. ഇതില്‍ കോമളപുരത്തെ രാജുവില്‍ നിന്ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്. ലോട്ടറിയടിച്ചത് ഇപ്പോഴും കുട്ടപ്പനും കുടുംബത്തിനും വിശ്വസിക്കാനായിട്ടില്ല.
18 വര്‍ഷമായി കയര്‍ ഫാക്ടറി മേഖലയില്‍ പണിയെടുക്കുന്ന കുട്ടപ്പന് രണ്ടു മാസമായി തൊഴില്ലാതെ വിഷമിക്കുകയായിരുന്നു. കട ബാധ്യതകള്‍ തീര്‍ത്ത് വീട് പണിയണമെന്നാണ് ആഗ്രഹം. ലീലയാണ് കുട്ടപ്പന്റെ ഭാര്യ. ഉല്ലാസ്, ഉമേഷ് എന്നിവര്‍ മക്കളാണ്.