തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വന്‍ തീപിടുത്തം. പി.ആര്.എസ്. ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ജനവാസ മേഖലയില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്.
തീപിടുത്തത്തേ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റി പാര്‍പ്പിച്ചു. സമീപ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനുള്ള ശ്രമം നടത്തി വരികയാണ്.