പേരമംഗലം: മാലിന്യക്കവറില്‍ കുടുങ്ങിയ വീട്ടമ്മയുടെ മൂന്നരപവന്‍ താലിമാല തിരഞ്ഞ് കണ്ടെത്തി തിരികെ നല്കി മാതൃകയായി ശുചീകരണ തൊഴിലാളികള്‍. തൃശ്ശൂര്‍ ജില്ലിയിലെ അടാട്ട് പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ കവറിലാണ് അറിയാതെ വീട്ടമ്മയുടെ താലിമാലയും ഉള്‍പ്പെട്ടത്.
അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാന്റിലെ തൊഴിലാളികളാണ് താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനല്‍കി മാതൃകയായത്. പുറനാട്ടുകര സ്വദേശി ബിജി രാജേഷിന്റെ മൂന്നരപവന്‍ മാലയാണ് തിരികെ കിട്ടിയത്. പുറാനാട്ടുകര 12ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തിയ ബിജി തന്റെ മാല മാലിന്യത്തില്‍ പെട്ടതായി സംശയം പ്രകടിപ്പിച്ചു.
also read: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, ഒമിക്രോണ്‍ പ്രതിരോധശേഷി മറകടക്കുമെന്ന് മുന്നറയിപ്പ്
ഇതോടെ കവറുകള്‍ വേര്‍തിരിച്ച് തൊഴിലാളികള്‍ മാലയ്ക്കായി തിരഞ്ഞു. കണ്ടെത്തിയ മാല ബിജിക്ക് കൈമാറുകയും ചെയ്തു. ആദ്യം നടത്തിയ തിരിച്ചിലില്‍ മാല ലഭിക്കാത്തതിനാല്‍ വളരെ സൂക്ഷമമായി തൊഴിലാളികള്‍ വീണ്ടും തിരയുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷമാണ് മാല കണ്ടെത്തിയത്.