ഇടുക്കി: സ്കൂള്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ മൂന്നാറിലാണ് സംഭവം. കണ്ണന് ദേവന് കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകന് ബിബിന്‍ (12) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തില്‍ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിക്കുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുനീശ്വരിയുടെ കരച്ചില് കേട്ട് അയല്‍വാസികള്‍ ഓടിയെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ മൂന്നാര്‍ പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബീന സഹോദരിയാണ്. ചെണ്ടുവരെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിബിന്‍.