അമ്പലവയൽ: വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. 68 വയസുകാരൻ മുഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളാണ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കുട്ടികളുടെ അമ്മയും പിടിയിലാണ്.