കൊച്ചി: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഈ മാസം 30 ന് ഓട്ടോ- ടാക്സി തൊഴിലാളികള്‍ പണിമുടക്കും. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ആ സാഹചര്യത്തില്‍ ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
also read: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 21കാരന് ദാരുണാന്ത്യം
ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.
ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓ ട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത് . അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.