വെമ്പായം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. വെമ്പായം ഒഴുകുപാറ റാഷിദ് മന്‍സിലില്‍ നിസ്സാറുദ്ദീന്‍ റഫീക്ക ദമ്പതികളുടെ മകന് റാഷിദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
വെമ്പായം കട്ടയ്ക്കാല്‍ സ്വദേശി ജാഗിര്‍ (21) നെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതര മണിയോടെ വെമ്പായം പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം.
also read: സ്വര്‍ണ്ണവില മുകളിലേക്ക്, വില വര്‍ധനവ് നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ
കട്ടയക്കാല് റോഡില്‍ നിന്നും സംസ്ഥാന പാതയിലേയ്ക്ക് വന്നിറങ്ങിയ റാഷിദിന്റെ ബൈക്കും, സംസ്ഥാന പാതയിലൂടെ വരുകയായിരുന്ന ജാഗിറിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റു കിടന്നവരെ ഏറെ വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നു ആരോപണം ഉണ്ട്. തമ്പാനൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ മൊബൈല്‍ ടെക്നീഷ്യല്‍ കോഴ്സ് വിദ്യാര്‍ത്ഥിയാണ് റാഷിദ്. റജില ഏക സഹോദരിയാണ്