തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില കൂടിയത്. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് സ്വര്‍ണവില ഗ്രാമിന് 4545 രൂപയാണ്. ഇനിയും വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരാഴ്ചക്കിടെ 4530 രൂപയില്‍ നിന്ന് 4515 രൂപയിലേക്ക് താഴ്ന്ന ശേഷം സ്വര്‍ണ വില ഗ്രാമിന് 4535 രൂപയായി ഉയര്‍ന്നിരുന്നു. പിന്നീട് ഇതേ നിലയില്‍ തുടര്‍ന്ന ശേഷം ഇന്നാണ് വില വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണവില.
ഏഴ് ദിവസം മുന്‍പ് ഇത് 4530 രൂപയായി കുറഞ്ഞു. പിന്നീട് 4515 രൂപയായി തൊട്ടടുത്ത ദിവസം ഇടിഞ്ഞു. അവിടെ നിന്ന് 4535 രൂപയിലേക്ക് കുതിച്ചുയര്‍ന്ന ശേഷമാണ് സ്വര്‍ണ വില ഒരേ നിലയില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇന്നലെ വരെ തുടര്‍ന്നത്.
സ്വര്‍ണവില കയറിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്. സ്വര്‍ണം വില്ക്കാനാഗ്രഹിച്ചവര്ക്ക് ഇന്നത്തെ വില നേരിയ ആശ്വാസമാണ്. എന്നാല്‍ വാങ്ങാനാഗ്രഹിച്ചവര്ക്ക് ഇത് ചെറിയ തോതില്‍ ഭാരമാകും. അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം.