കോട്ടയം: കോട്ടയത്ത് ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി സി ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.
എന്നാല്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് തെറിച്ചുവീണു. എന്നാല്‍ ഇക്കാര്യം ആരും അറിഞ്ഞില്ല.
also read: ഒറ്റ ദിവസം കൊണ്ട് ആറ് കടകളില്‍ കയറി മോഷണം, പ്രതിയെ കുടുക്കി സിസിടിവി, അറസ്റ്റ്
ബൈക്ക് വീണുകിടക്കുന്നത് അതുവഴി കടന്നുപോയവര്‍ കണ്ടെങ്കിലും അപകടം നടന്നെന്ന് മനസിലാക്കിയില്ല. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.