കോഴിക്കോട്: ഒറ്റ ദിവസം കൊണ്ട് ആറ് കടകളില്‍ കയറി മോഷണം നടത്തിയ മോഷ്ടാവ് പൊലീസിന്റെ വലയില്‍. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ് പിടികൂടിയത്. സിസിടിവിയാണ് പ്രതിയെ കുടുക്കിയത്.
ഒറ്റദിവസം കൊണ്ട് വടകര പുതിയ ബസ്റ്റാന്റിലെ ആറ് കടകളില്‍ കയറിയാണ് ബിനോയ് മോഷണം നടത്തിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു.
also read: ഭര്‍ത്താവിന് ഒരു വിവാഹം കൂടി കഴിക്കാനായി ഭര്‍തൃവീട്ടില്‍ നിന്നും അടിച്ചിറക്കി, പരാതിയുമായി യുവതി
തുടര്‍ന്ന് വടകര എസ് ഐ നിജീഷിന്റെ നേതൃത്വത്തില്‍ സി.പി.ഒ ഷിനില്‍ തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സി. പി.ഒ അനീസ് എന്നിവര്‍ ചേര്‍ന്ന് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.