കോഴിക്കോട്; കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം. ഇത്തരത്തില്‍ ഉയരുന്ന മോശം പ്രചാരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം.
കൃഷ്ണപ്രിയയെ തീകൊളുത്തി കൊന്നശേഷം നന്ദു എന്ന യുവാവും ജീവനൊടുക്കുകയായിരുന്നു. നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങള്‍ നന്ദു റെക്കോഡ് ചെയ്തിരുന്നെന്നും ഇത് ഉപയോഗിച്ചാണ് കൃഷ്ണപ്രിയയെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നത്.
also read: തമിഴ് നടന് വടിവേലുവിന് കോവിഡ്, ഒമിക്രോണ്‍ ബാധിച്ചതായി സംശയം
നന്ദു മോശം സ്വഭാവം ഉള്ളയാളല്ല എന്ന് അച്ഛന് മനോജന് പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ശബ്ദ സന്ദേശം തെറ്റായി ഉപയോഗിച്ച് കൃഷ്ണപ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കുടുംബത്തിന്റെ പരാതി.
കൃഷ്ണപ്രിയയെ നന്ദുവും ബന്ധുക്കളും നിരന്തരം ശല്യം ചെയ്തിരുന്നു. മറ്റുള്ളവരോട് മിണ്ടാന്‍ പോലും അനുവാദമില്ല. ഇഷ്ടവസ്ത്രം ധരിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പ്രണയം ഉപേക്ഷിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം നന്ദുവും സ്വയം തീകൊളുത്തുകയായിരുന്നു.