ചെന്നൈ; തമിഴ് ഹാസ്യതാരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. ഒമൈക്രോണ്‍ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലണ്ടനില്‍ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കുറച്ചു ദിവസങ്ങളായി ലണ്ടനിലായിരുന്നു വടിവേലു. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോഗലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
also read: വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ
ഇപ്പോള്‍ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയില്‍ സംഗീത സംവിധായകന് സന്തോഷ് നാരായണനും വടിവേലുവിനൊപ്പമുണ്ടായിരുന്നു.