കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് തീ ആളിപ്പടരുന്നത് കണ്ടത്.
തഹസീല്‍ദാറുടെ മുറിയില്‍ നിന്നാണ് തീപടര്‍ന്ന് തുടങ്ങിയതെന്നാണ് വിവരം. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഓട് പാകിയ വര്‍ഷങ്ങളോളം പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു.
also read: യൂട്യൂബറെ ലോഡ്ജിൽ കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്ക് എതിരെ കുറ്റപത്രം
എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നകാര്യത്തില്‍ വ്യക്തതയില്ല. നാട്ടുകാരാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. ആഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.