കണ്ണൂര്‍: യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലാണ് നടുക്കുന്ന സംഭവം. കുഞ്ഞിം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍ യുവതി കിടന്നത്.
പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹം.അയല്‍വാസികളാണ് നിഷയ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമായില്ല. രണ്ട് വയസുള്ള ദേവാംഗ് നിഷയുടെ മകനാണ്.