ആലപ്പുഴ: ആലപ്പുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് എസ്എന്‍ഡിപി ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടില്‍ രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസ്സായിരുന്നു. ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഘടനാ പ്രശ്നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സമാനരീതിയില്‍ എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരുന്ന കെ കെ മഹേശനെയും യൂണിയന് ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
also read: സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, ഇന്നത്ത വില അറിയാം
2020 ജൂണ്‍ 20നായിരുന്നു സംഭവം. ഇതിന്റെ വിവാദങ്ങളും കേസും അടങ്ങുന്നതിന് മുന്‍പാണ് സമാനമായ രീതിയില്‍ ശാഖാ സെക്രട്ടറിയുടെ മരണം. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കെ എല്‍ അശോകന്, തുഷാര്‍ വെളളാപ്പള്ളി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു