തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് വില 36,240 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4530 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോള്‍.
കഴിഞ്ഞ ദിവസം 4525 രൂപയില്‍ നിന്ന് 4500 രൂപയിലേക്ക് സ്വര്‍ണവില ഗ്രാമിന് താഴ്ന്നിരുന്നു. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 36000 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45300 രൂപയാണ്. 300 രൂപയുടെ വര്‍ധനവാണ് ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണവില വര്‍ധിച്ചു.
നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് 4510 രൂപയില്‍ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4525 രൂപയായി. ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കില്‍ ഇന്ന് വലിയ വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി.
ഡിസംബര്‍ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബര്‍ നാലിന് 35,800 രൂപയായത്.