കോട്ടയം: അയല്‍വാസി വെടിവെച്ച് പരിക്കേല്‍പ്പിച്ച വളര്‍ത്തുപൂച്ച ചത്തു. വൈക്കത്താണ് ദാരുണസംഭവം. തലയാഴം സ്വദേശികളായ പാരണത്ര വീട്ടില്‍ രാജു സുജാത എന്നിവരുടെ എട്ടുമാസം പ്രായമുള്ള ചിന്നുവെന്ന് വിളിപ്പേരുള്ള പൂച്ചയാണ് ചത്തത്.
തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസി രമേശന് പൂച്ചയെ വെടിവെച്ചത്. ചികിത്സയിലായിരുന്ന പൂച്ച ചൊവ്വാഴ്ച രാത്രിയോടെയാണ് ചത്തത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. പിന്നാലെ കോട്ടയം വെറ്റിനറി പൂച്ചയെ കേന്ദ്രത്തിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നു.
അയല്‍വാസി എയര്‍ഗണ്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പൂച്ചയുടെ കരളില്‍ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു. എന്നാല്‍ വെറ്റിനറി ഡോക്ടറുടെ അടിയന്തര ഇടപെടലില്‍ പൂച്ചയുടെ ആസമയം ജീവന് രക്ഷിക്കാനാവുകയും ആരോഗ്യ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നാലെയാണ് ഇന്നലെ പൂച്ച മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. രാജു സുജാത ദമ്പതികള്‍ മുമ്പ് വളര്‍ത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.